എന്തിനാണ് വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരങ്ങള്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റുന്നത്; കാരണം നിസ്സാരം

0

വിമാനത്തില്‍ യാത്ര ചെയ്ടിട്ടുല്ലവര്‍ക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണ് വിമാനം പറക്കുന്നതിന് മുന്പായി മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരങ്ങള്‍ ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റണം എന്നത്. എന്നാല്‍ അത് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്  അറിയാമോ ? എന്നാല്‍ സംഭവം ഇങ്ങനെയാണ്.

മൊബൈല്‍ ഫോണില്‍ നിന്നുള്ള സിഗ്നലുകള്‍ കാരണം വിമാനം തകര്‍ന്ന സംഭവം ഇതുവരെയും ഉണ്ടായിട്ടില്ല. അതായത്, മൊബൈല്‍ ഫോണ്‍ ഓഫാക്കാന്‍/ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റാന്‍ മറന്നത് കാരണം ലോകത്ത് എവിടെയും വിമാനം തകര്‍ന്നിട്ടില്ല.കാരണം, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ ഗ്രൗണ്ട് നെറ്റ്‌വര്‍ക്കുകളില്‍ കുരുക്ക് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. പറന്നുയരുന്ന വേളയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം ഒരല്‍പം സുരക്ഷാ ആശങ്ക ഉയര്‍ത്തും.

വേഗത്തില്‍ പറന്നുയരുന്ന വേളയില്‍ ഫോണ്‍ സിഗ്നലുകള്‍ വിവിധ ടവറുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിക്കും. ടവറുകളില്‍ നിന്നും അസ്ഥിരമായ സിഗ്നലുകള്‍ ലഭിക്കുന്ന പടി, കരുത്താര്‍ന്ന സിഗ്നലുകള്‍ ഫോണില്‍ നിന്നും അയക്കപ്പെടും.ഇനി ടവറുകള്‍ ദൂരത്തിലാണെങ്കില്‍, ഫോണില്‍ നിന്നും അയക്കപ്പെടുന്ന സിഗ്നലുകളും കരുത്താര്‍ജ്ജിക്കും. ഇത് ഗ്രൗണ്ട് സിഗ്നലുകളില്‍ കരുക്ക് സൃഷ്ടിക്കുന്നതിലേക്ക് വഴിതെളിക്കും. കൂടാതെ പൈലറ്റിന്റെ ഹെഡ്‌സെറ്റിലും മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ തടസ്സം സൃഷ്ടിക്കും. അപ്പോള്‍ വിമാനത്തിലെ എല്ലാ യാത്രക്കാരും മൊബൈല്‍ ഉപയോഗിച്ചാല്‍ ഉള്ള അവസ്ഥയോ? ഇതാണ് മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലേക്കോ അല്ലെങ്കില്‍ സ്വിച്ച് ഓഫ്‌ ചെയ്യാനോ ആവശ്യപ്പെടുന്നതിന്റെ കാരണം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.