മോഡിയുടെ ‘വിവാദ കോട്ട്’ ഗിന്നസില്‍

0

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിവാദമായ കോട്ട് ഇതാ ഗിന്നസ്സില്‍ ഇടം നേടിയിരിക്കുന്നു . അതും  ഏറ്റവും കൂടിയ തുകക്ക് ലേലത്തില്‍ പോയ സ്യൂട്ടെന്ന ഖ്യാതിയോടെ.തുക കൂടി കേട്ടോളൂ ,4.31 കോടി രൂപ.

സൂറത്തിലെ വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേല്‍ ആണ് മോഡി കോട്ടിന്റെ ഉടമ . മോഡി കോട്ട് ലാല്‍ജി സ്വന്തം ഫാക്ടറിയില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ യജ്ഞത്തിലേക്ക് ലേല തുക നീക്കി വെച്ചിരിക്കുന്നത് .അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വന്തം പേര് തുന്നിയ കോട്ടിട്ടത്. പത്തുലക്ഷത്തോളം രൂപയാണ് മോഡിയുടെ കോട്ടിന് ചെലവായെന്നാണ് കരുതുന്നത് .‘നരേന്ദ്ര ദാമോദര്‍ ദാസ് മോഡി’ എന്ന പൂര്‍ണ്ണനാമം ആലേഖനം ചെയ്തതായിരുന്നു കോട്ട്. കോട്ടിലെ വരയുടെ രൂപത്തില്‍ ആയിരം തവണയാണ് പേര് തുന്നിച്ചേര്‍ത്തിരുന്നത്.