നരേന്ദ്ര മോദിയുടെ ചായക്കട ഇനി വിനോദസഞ്ചാര കേന്ദ്രം

0

അഹമ്മദാബാദ്: ഒരു ചായക്കടക്കാരനിൽ നിന്നും തന്‍റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം ഇന്ത്യൻ പ്രധാനമന്ത്രിയായ ഒരുമനുഷ്യന്റെ കഥയറിയണമെങ്കിൽ നേരെ ഗുജറാത്തിലെ വാദ്നഗറിലേക്ക് പോകാം. അവിടെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റിരുന്ന കട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.

ടൂറിസം മന്ത്രാലയമാണ് മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ അടുത്തിയിടെ മോദിയുടെ സ്വദേശമായ വാദ്നഗര്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ ടൂറിസം വളര്‍ച്ചയ്ക്കുന്ന സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

ഇതിനിടെയാണ് വാദ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന മോദിയുടെ ചായക്കടയും സന്ദര്‍ശിച്ചത്. ഇതിന് ശേഷമാണ് ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനമുണ്ടായത്.