തടി കുറച്ച് കൂടുതല്‍ സുന്ദരനായ മോഹന്‍ലാലിനെ കണ്ടു ആരാധകര്‍ ഞെട്ടി; എന്നാല്‍ ഇതെല്ലം വെറും പബ്ലിസ്റ്റി സ്റ്റണ്ട് എന്ന് മറ്റുചിലര്‍

0

നീല ടീഷര്‍ട്ടും നീല ജീന്‍സും കൂളിംഗ് ഗ്ലാസും പിന്നെ ക്ലീന്‍ ഷേവും. തടി കുറച്ച് കൂടുതല്‍ സുന്ദരനായ ലാലേട്ടനെ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍. ശരീരഭാരം കുറച്ച ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഒരു പൊതുവേദിയില്‍ പങ്കെടുത്തത്. ഒടിയന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മാണിക്യന്റെ യൗവനകാലം അവതരിപ്പിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ ഈ പുതിയ മേക്ഓവര്‍ നടത്തിയത്.

സുന്ദരനായ മാണിക്യനാകാന്‍ വേണ്ടി പതിനെട്ട് കിലോയോളം മോഹന്‍ലാല്‍ കുറച്ചത്. ശരീരഭാരം കുറച്ച ശേഷം മോഹൻലാൽ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി ആയതിനാൽ കൊച്ചിക്കു പുറത്തുള്ളവരും കഴിഞ്ഞ ദിവസത്തെ  പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിദേശത്തു നിന്നുള്ള ഡോക്ടർമാരുടെ മേൽനോട്ടത്തിൽ 51 ദിവസം കൊണ്ട് 18 കിലോഗ്രാം ഭാരമാണ് മോഹൻലാൽ കുറച്ചത്.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഒരുവിട്ടുവീഴ്ച്ചയ്ക്കും തയാറല്ലാത്ത ലാല്‍ ഒന്നരമാസം കൊണ്ടാണ് ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ മുപ്പത് വയസ് കാലഘട്ടം അവതരിപ്പിക്കുന്ന രൂപത്തിലേക്ക് എത്തിയത്. എന്നാല്‍ ലാലിന്റെ പുതിയ ലുക്ക് കണ്ടു നെറ്റിചുളിച്ചവരും ഉണ്ട്.  ഇതെല്ലാം വെറും പബ്ലിസ്റ്റി സ്റ്റണ്ട് മാത്രമാണെന്നാണ് ഇവർ പറയുന്നത്. എന്തായാലും ഒടിയനു വേണ്ടി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.