അഭിനയജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി മോഹന്‍ലാല്‍; തീരുമാനം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍

0

താന്‍ അഭിനയജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുനതായി മോഹന്‍ലാല്‍. ഇത് സംബന്ധിച്ചു താന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.ഒരു സ്വകാര്യചാനലിന്റെ പരിപാടിയില്‍ ആണ് താരത്തിന്റെ വെളിപെടുത്തല്‍.

എന്റെ ആദ്യ സിനിമ കണ്ടവരുടെ മകന്റെ മകന്റെ മകന്‍ പുലിമുരുകന്‍ കാണുന്നു, ആ സിനിമ കണ്ട ശേഷം എവിടെ വച്ചെങ്കിലും കണ്ടാല്‍ ലാലേട്ടാ എന്നോ മോഹന്‍ലാല്‍ എന്നോ എന്നെ വിളിക്കുന്നു. എല്ലാ കുട്ടികളും പുലിമുരുകനെ പോലെ ഡ്രസ് ചെയ്യുന്നു. വീട്ടിലെ പൂച്ചയെ പുലിയായി അവര്‍ കാണുന്നു. പുലിമുരുകന്റെ വിജയം അഭിനേതാവ് എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയായി കാണുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.