തിരക്കഥ,സംവിധാനം അനൂപ് മേനോൻ; പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍

തിരക്കഥ,സംവിധാനം അനൂപ് മേനോൻ; പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
MOHANLAL-1

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ തൻ്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം, വിരഹം, സംഗീതം എന്നിവക്ക് പ്രാധാന്യം നൽകുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു.

“എൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഉൾക്കൊള്ളുന്ന മനോഹരമായ യാത്രയാണ് ഈ സിനിമ. എൻ്റെ ഹൃദയത്തോട് വളരെ അടുത്ത് ചേർന്ന് നിൽക്കുന്ന ഒരു കഥയാണിത്. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു” എന്ന് മോഹൻലാൽ കുറിച്ചു.

അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം