ന്യൂസിലാന്‍റില്‍ അവധിയാഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍

0

സുചിത്രയെക്കൊപ്പം ലാലേട്ടൻ ന്യൂസിലണ്ടിലെത്തി. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിന് ഇടവേള നല്‍കിയാണ് അവധിക്കാലം ആഘോഷിക്കാന്‍ ലാലും കുടുംബവും ന്യൂസീലന്‍ഡില്‍ എത്തിയിരിക്കുന്നത്. തന്‍റെ ഇസ്റ്റാഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ന്യൂസിലാന്‍റിലെ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. ജാക്കറ്റും തൊപ്പിയുമണിഞ്ഞ് കൈയിലൊരു ഹാന്‍ബാഗുമായി ന്യൂസിലാന്‍റിലെ ആര്‍ട്ട് ഗ്യാലറികളിലൊന്നില്‍ ചിത്ര പ്രദര്‍ശനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍ തന്‍റെ ആരാധകര്‍ക്കായി പങ്ക് വച്ചത്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 2020 ജനുവരി അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.