മോഹൻലാൽ – സൂര്യ ഒന്നിച്ചെത്തുന്നു: കാപ്പാൻ ഫസ്റ്റ് ലുക്ക്

1

മലയാളത്തിന്‍റെ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴകത്തിന്‍റെ സിങ്കം സൂര്യയും ആദ്യമായി ഒന്നിച്ചെത്തുന്ന ‘കാപ്പാൻ’ എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുവർഷദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പേരും ആരാധകരിലേക്കെത്തിച്ചത്. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ആര്യയുമുണ്ട്. ചിത്രത്തിലെ മോഹൻലാലിന്‍റെ കഥാപാത്രത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ലഭ്യമല്ല. പക്ഷേ അദ്ദേഹം ഒരു രാഷ്ട്രീയക്കാരന്‍റെ വേഷത്തിൽഎത്തുമെന്നാണ് സൂചന. ചന്ദ്രകാന്ത് വർമ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. സൂര്യയുടെ വില്ലൻ വേഷമാകും. കൊ, അയൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത കെ വി ആനന്ദ്, മോഹൻലാൽ നായകനായി അഭിനയിച്ച തേന്മാവിന്കൊമ്പത്തിന്‍റെ ഛയാഗ്രഹകനായിരുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം കൊടുക്കുന്നത്. സയേഷയാണ് നായിക. ബൊമൻ ഇറാനി, സമുദ്രക്കനി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.