മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും തമിഴകത്തിന്റെ സിങ്കം സൂര്യയും ആദ്യമായി ഒന്നിച്ചെത്തുന്ന ‘കാപ്പാൻ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുവർഷദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പേരും ആരാധകരിലേക്കെത്തിച്ചത്. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ആര്യയുമുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ലഭ്യമല്ല. പക്ഷേ അദ്ദേഹം ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിൽഎത്തുമെന്നാണ് സൂചന. ചന്ദ്രകാന്ത് വർമ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. സൂര്യയുടെ വില്ലൻ വേഷമാകും. കൊ, അയൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത കെ വി ആനന്ദ്, മോഹൻലാൽ നായകനായി അഭിനയിച്ച തേന്മാവിന്കൊമ്പത്തിന്റെ ഛയാഗ്രഹകനായിരുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം കൊടുക്കുന്നത്. സയേഷയാണ് നായിക. ബൊമൻ ഇറാനി, സമുദ്രക്കനി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Latest Articles
തലയിൽ സി.സി.ടി.വിയുമായി ലിങ്കൻ തിയറ്ററിലേക്ക്; ‘നടന്ന സംഭവം’ പ്രൊമോഷൻ സോംങ്ങ്
ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന നടന്ന സംഭവം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സോംങ്ങ് പുറത്ത്. അങ്കിത് മേനോൻ സംഗീതം ഒരുക്കിയ പാട്ട്...
Popular News
500 സിക്സുമായി രോഹിത് ശർമ
മുംബൈ: ടി20 ക്രിക്കറ്റില്‍ 500 സിക്സറുകള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ. ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലാണ് രോഹിത് ചരിത്ര നേട്ടത്തിലെത്തിയത്. മത്സരത്തില്‍ രവീന്ദ്ര ജഡേജ...
‘എന്താണിത്, ആകാശഗോപുരം വീണുകിടക്കുന്നതോ…’; മാഹി-തലശേരി ബൈപ്പാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
മുംബൈ: ദേശീയപാതയിലെ നിർമാണം പൂർത്തിയായ മാഹി-തലശേരി ബൈപ്പാസിന്റെ ആകാശ ദൃശ്യം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രാജ്യത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സിലായിരുന്നു ബൈപ്പാസിനെ പുകഴ്ത്തി അദ്ദേഹം ചിത്രവും കുറിപ്പും പങ്കുവെച്ചത്....
A man from Kerala is facing the death penalty in Saudi Arabia, and efforts...
In Kerala, hundreds of people have come together to raise ₹35.45 crore through a crowd-funding campaign aimed at securing the release of...
“Cracking the Code on Whooping Cough: Expert Tips on Symptoms, Treatment, and Prevention”
The resurgence of whooping cough, also known as pertussis, has become a cause for concern among health authorities globally. Recent outbreaks in...
തർക്കം പരിഹരിച്ചു; പിവിആർ മലയാള സിനിമകൾ പ്രദർശിപ്പിക്കും
കൊച്ചി: ചർച്ചകൾക്കൊടുവിൽ മൾട്ടപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സുമായുള്ള തർക്കം പരിഹരിച്ചു. മലയാള സിനിമകൾ പിവിആറിൽ പ്രദർശിപ്പിക്കും. ഓൺ ലൈൻ യോഗത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്. സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്റ്...