മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

1

ചലചിത്രതാരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനം നല്‍കുന്നതാണെന്നുമുള്ള കുറിപ്പോടൊണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

വയനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ മോഹന്‍ലാലിന്റെ ഫൗണ്ടേഷനിലൂടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടകനാകാന്‍ പ്രധാനമന്ത്രിയെ മോഹന്‍ലാല്‍ കാണുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് ആര്‍എസ്എസ് എന്ന് ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്.