ബാലയെ കാണാൻ ചെന്നപ്പോൾ തന്ന ചെക്കിൽ 10 ലക്ഷമൊന്നും അല്ല; മോളി കണ്ണമാലിയുടെ മറുപടി

0

കഴിഞ്ഞ ദിവസമായിരുന്നു ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ട് നടൻ ബാല കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയ്ക്കായി അഡ്മിറ്റ് ആയത്. കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു ബാല ആശുപത്രിയിൽ ചികിത്സ തേടിയത്. നടൻ ബാലയെ കാണാനായി ഇതിനു മുൻപ് നടി മോളി കണ്ണമാലി ചെന്നിരുന്നു. ബാല തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ മോളി കണ്ണമാലി തന്നെ കാണാൻ വന്ന വീഡിയോ പങ്കുവെച്ചത്. വീഡിയോയിലൂടെ തന്റെ വീട് ജപ്തി ഭീഷണിയിലാണ് എന്ന സങ്കടം മോളി കണ്ണമാലി പറയുന്നുണ്ടായിരുന്നു.

തുടർന്ന് ബാല ഒരു ചെക്ക് മോളി കണ്ണമാലിക്ക് നൽകുന്നുണ്ടായിരുന്നു. ചെക്കിൽ എത്ര രൂപയാണ് എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിനു പിന്നാലെ മോളി കണ്ണമാലിക്ക് ബാല നൽകിയത് പത്തുലക്ഷം രൂപയാണ് എന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആരോഗ്യമുള്ള ആൺമക്കൾ ഉണ്ടായിട്ടും അമ്മയായ മോളിയെ ജോലിക്ക് വിടുകയാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ തങ്ങൾക്കെതിരെ വന്നിരിക്കുന്ന വിമർശനങ്ങളോടൊക്കെ പ്രതികരിച്ചിരിക്കുകയാണ് മോളി കണ്ണമാലിയും മകനും ചേർന്ന്.

താൻ ആശുപത്രിയിൽ പോയ വഴിക്ക് ബാലയെ കാണാൻ പോയതായിരുന്നു എന്നും തന്റെ വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ ഒന്ന് സഹായിക്കണം എന്ന് പറയാൻ വേണ്ടിയായിരുന്നു താൻ ബാലയുടെ അടുത്ത് ചെന്നത് എന്നും താൻ അവിടെ ചെന്ന് ബാലയോട് ഇതിനെപ്പറ്റി സംസാരിച്ചിരുന്നുവെന്നും മോളി പറയുന്നുണ്ട്. എന്നാൽ ചേച്ചി മരണത്തിൽ നിന്നും തിരിച്ചു വന്നിട്ട് തന്നെ കാണാൻ വന്നല്ലോ എന്നതിൽ തനിക്ക് സന്തോഷമുണ്ട് എന്നും ഒരുമിച്ച് ഒരുപാട് പടമൊക്കെ നമുക്ക് ചെയ്യണം എന്നും ബാല മറുപടിയായി പറഞ്ഞിരുന്നു അത്രേ. വളരെ ജോളിയായിട്ടായിരുന്നു ബാല അന്ന് തന്നോട് സംസാരിച്ചിരുന്നത് എന്നും മോളി കൂട്ടിച്ചേർത്തു.

ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് സത്യസന്ധമായ കാര്യങ്ങളാണ് എന്നും ജപ്തി വന്നിട്ടുണ്ട് സഹായിക്കണം എന്ന് പറയാനാണ് അന്ന് ബാലയുടെ അരികിൽ ചെന്നത് എന്നും മോളി വ്യക്തമാക്കി. ഇതിൽ വേറെ ഒരു ചതിയും ഇല്ല എന്നും പിന്നെ ഇതരത്തിലുള്ള വിമർശനങ്ങൾ ചാനലുകൾ എങ്ങനെയാണ് ഇതിനകത്ത് കുത്തിക്കയറ്റിയത് എന്ന് തനിക്ക് അറിയില്ല എന്നും മോളിൽ പറയുന്നു. ബാല ആശുപത്രിയിൽ കിടക്കുകയാണ് എന്നും അങ്ങനെ അല്ലായിരുന്നെങ്കിൽ അദ്ദേഹം തന്നെ ഇതിനൊക്കെ മറുപടി തരുമായിരുന്നു എന്നും മോളി കൂട്ടിച്ചേർത്തു. ഒത്തിരി ആളുകളെ സഹായിക്കുന്ന മനുഷ്യനാണ് അദ്ദേഹം എന്നും മോളി പറയുന്നുണ്ട്.