നിത്യഹരിത നായകന്‍ പ്രേംനസീറിന് സ്മാരകമൊരുങ്ങുന്നു

0

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന് തിരുവനന്തപുരം ചിറയന്‍കീഴില്‍ സ്മാരകമൊരുങ്ങുന്നു. സംവിധായകന്‍ എംഎ നിഷാദാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

നസീറിന്റെ ജന്മനാടായ തിരുവനന്തപുരത്തെ ചിറയന്‍കീഴില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് ഒക്ടോബര്‍ 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തും. ഇതിനായി, ശാര്‍ക്കരയില്‍ പൊതുവിദ്യാഭാസ വകുപ്പിന്റെ കീഴിലുള്ള 72 സെന്റ് ഭൂമി റവന്യൂ വകുപ്പ് വഴി സാംസ്‌ക്കാരിക വകുപ്പിന് ലഭിച്ചു.

ഡെപ്യൂട്ടി സ്പീക്കറും ചിറയന്‍കീഴ് എംഎല്‍എയുമായ വി ശശിയുടെ വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും സര്‍ക്കാര്‍ വിഹിതമായ ഒരു കോടി മുപ്പത് ലക്ഷവും ചേര്‍ത്ത് 2.30 കോടി രൂപയാണ് സ്മാരകത്തിനായി ആദ്യഘട്ടത്തില്‍ ചെലവിടുന്നത്.