നിഗൂഢതകൾ നിറഞ്ഞ “മൂത്തോൻ” ടീസർ എത്തി

1

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍റെ ടീസര്‍ പുറത്തിറങ്ങി. ഗീതു മോഹൻദാസ് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. രണ്ടു ഷോട്ടുകൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.വിഷ്വലുകള്‍ കുറച്ച് നിവിനടക്കമുള്ളവരുടെ സംഭാഷണശകലങ്ങളാണ് ടീസറില്‍.മികച്ച ശബ്ദമിശ്രണം കൊണ്ടുതന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു ടീസർ.

അനുരാഗ് കശ്യപ്, കരൺ ജോഹർ, പൃഥിരാജ്, തുടങ്ങിയവർ ടീസറിനെ സോഷ്യൽ മീഡിയയിൽ വരവേറ്റു. ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഛായാഗ്രഹകനും സംവിധായകനും ഗീതുവിന്‍റെ ഭര്‍ത്താവുമായ രാജീവ് രവി തന്നെയാണ് ചിത്രത്തിന്‍റെ ക്യാമറമാൻ. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം.