ഇതാണ് മുതലാളി; ജീവക്കാര്‍ക്ക് 45 ശതമാനം ബോണസ്, സൗജന്യ ഭക്ഷണം, എല്ലാ ചെലവും വഹിക്കുന്ന വാർഷിക ഹോളിഡേ, ചാരിറ്റിക്ക് നൽകാൻ 5000 പൗണ്ട്, വിശ്രമിക്കാൻ ഓഫീസിൽ തന്നെ തീയേറ്ററും ജിമ്മും.

0

45 ശതമാനം ബോണസ്, സൗജന്യ ഭക്ഷണം, എല്ലാ ചെലവും വഹിക്കുന്ന വാർഷിക ഹോളിഡേ, ചാരിറ്റിക്ക് നൽകാൻ 5000 പൗണ്ട്, വിശ്രമിക്കാൻ ഓഫീസിൽ തന്നെ തീയേറ്ററും ജിമ്മും…ഇതെല്ലാം എവിടെ ആണെന്നാണോ സംശയം .എന്നാല്‍ കേട്ടോളൂ ബ്രിട്ടനിലെ ഏറ്റവും മികച്ച തൊഴിലുടമ കമ്പാരിസൺ വെബ്സൈറ്റ് സ്ഥാപകനും എംഡിയുമായ ക്രിസ് മോർലിംഗന്‍ തന്റെ ജീവനക്കാര്‍ക്ക് നല്‍കുന്ന സൌകര്യങ്ങള്‍ ആണ് മേല്‍പറഞ്ഞത്‌ .ഇത് പോലെ ജീവനക്കാരെ സ്നേഹിക്കുന്ന ഒരു മുതലാളി ഈ ലോകത്ത് വേറെ കാണില്ല എന്നാണ് പലരും പറയുന്നത് തന്നെ .

തൊഴിലെടുക്കാൻ ഏറ്റവും മികച്ച സ്ഥലമായി തന്റെ ഓഫീസിനെ മാറ്റുകയെന്ന ലക്ഷ്യമിട്ടാണ് ഈ വക ആനൂകൂല്യങ്ങൾ അദ്ദേഹം അനുവദിച്ചിരിക്കുന്നത്. തന്റെ തൊഴിലാളികളെ തന്റെ ഏറ്റവും വലിയ സമ്പത്തായിട്ടാണ് ഇദ്ദേഹം കണക്കാക്കുന്നത്. കമ്പനിയുടെ ഹെഡ്ക്വാർട്ടേർസ് മൂന്ന് മില്യൺ പൗണ്ട് മുടക്കിയാണ് അടുത്തിടെ അദ്ദേഹം  നവീകരിച്ചത്.തന്റ ഓഫീസിനെ ജോലി ചെയ്യുന്നതിന് ഏറ്റവും മികച്ച സ്ഥലമാക്കുന്നതിന് പുറമെ ഉൽപാദനപരവും ക്രിയേറ്റിവിറ്റിയുമുള്ള ഇടമാക്കാനും ഈ പ്രക്രിയകളിലൂടെ ലക്ഷ്യമിടുന്നുവെന്ന് മോർലിങ് പറയുന്നു.

ടീമിന്റെ ആവശ്യത്തിന് യോജിക്കുന്ന ഡിസൈനുകളാണിവിടെ അനുവർത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിലർക്ക് ജോലിക്കിടെ നിൽക്കേണ്ടി വരുമെന്നും എന്നാൽ ചിലർക്ക് ഒറ്റയ്ക്ക് ജോലി ചെയ്യേണ്ടി വരുമെന്നും അതിനാൽ അതിനനുസരിച്ചുള്ള വൈവിധ്യം നിറഞ്ഞ സാഹചര്യങ്ങളുള്ള ഇടങ്ങൾ ഓഫീസിൽ സൃഷ്ടിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഓരോ സ്റ്റാഫിനും ഏറ്റവും സുഖകരമായി ജോലി ചെയ്യുന്നതിനുള്ള സാഹര്യമാണിവിടെ ഒരുക്കിയിരിക്കുന്നത് എന്ന് സാരം .