വാഹനത്തില്‍ നിന്ന് വീണ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

0

റിയാദ്: വാഹനത്തില്‍ നിന്ന് വീണ് മരിച്ച ആലുവ സ്വദ്ദേശി കരിമ്പേടിക്കല്‍ അബ്ദുല്‍ സത്താറിന്റെ (42) മൃതദേഹം ത്വാഇഫില്‍ ഖബറടക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് വീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഉമറലി ബല്‍ശറഫ് കമ്പനിയില്‍ 18 വര്‍ഷമായി ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബൂബക്കര്‍ പല്ലേരിക്കണ്ടം, മാതാവ്: നഫീസ അബു. ഭാര്യ: ഷിംന സത്താര്‍, മക്കള്‍: ഇമ്രാന്‍ (8), ഇര്‍ഫാന്‍(8), ഇഹ്‌സാന്‍ (6).