സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് രണ്ടര മാസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചത്. കൊറിയർ കമ്പനിയിൽ ജീവനക്കാരനായിരുന്ന പ്രദീപ് ഇക്കഴിഞ്ഞ ജൂണിലാണ് മരിച്ചത്.

അസ്വഭാവിക മരണമായതിനാൽ മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്ന നടപടികൾ നീണ്ടുപോയി. ആരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യവുമുണ്ടായി. ഈ സാഹചര്യത്തിൽ അസീർ പ്രവാസി സംഘം ഏരിയ റിലീഫ് വിങ് കൺവീനർ ഷൗക്കത്തലി ആലത്തൂരിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മുന്നോട്ട് വന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.