സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു

0

ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തി. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറും.

ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും എത്തിയിരുന്നു. ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ബുധനാഴ്ചയാണ് ഗാസയില്‍ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന ഇസ്രായേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.