അഫ്​ഗാനിസ്ഥാനിൽ പള്ളിയിൽ സ്ഫോടനം; പത്ത് പേർ കൊല്ലപ്പെട്ടു

1

അഫ്​ഗാനിസ്ഥാനിൽ കാബൂളിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. പതിനഞ്ച് പേർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഈ മാസം 22-ാം തീയതി അഫ്‌ഗാനിസ്ഥാനിലെ ഷിയ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിലും 10 പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് 40 പേർക്കാണ് പരിക്കേറ്റത്. മസാരെ ഷരീഫ്‌ നഗരത്തിലുള്ള പള്ളിയിൽ പ്രാർത്ഥനയ്‌ക്കിടയിലാണ്‌ സ്‌ഫോടനമുണ്ടായത്‌.

20ന് പുലർച്ചെ കാബൂളിലുണ്ടായ സ്‌ഫോടനത്തിലും രണ്ട്‌ കുട്ടികൾക്ക്‌ പരിക്കേറ്റിരുന്നു. ഇതും ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഈമാസംതന്നെ ഇതേ പ്രദേശത്ത്‌ സ്കൂളിലുണ്ടായ സ്‌ഫോടനത്തിൽ ആറ്‌ കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക്‌ പരുക്കേൽക്കുകയും ചെയ്തിരുന്നു.