ആലപ്പുഴയിലെ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

0

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട്ട് ഒന്നര വയസ്സു പ്രായമുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസിന്റെ ചോദ്യംചെയ്യലിനിടെ അമ്മ ആതിര കുറ്റം സമ്മതിച്ചു. ചേർത്തല പട്ടണക്കാട് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോണിന്റെയും ആതിരയുടെയും മകൾ ആദിഷയാണു കഴിഞ്ഞ ദിവസം മരിച്ചത്.

മൃതദേഹം മറവുചെയ്തതിന് പിന്നാലെ അമ്മ ആതിര, മുത്തച്ഛന്‍ ബൈജു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണു വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. മാതാവും നാട്ടുകാകാരും ചേർന്നു ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലം രക്ഷിക്കാനായില്ല. ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണു പൊലീസ് സ്ഥലത്തെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ശ്വാസംമുട്ടിയുള്ള മരണമാണെന്നു സ്ഥിര‍ീകരിച്ചത്. ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പറഞ്ഞ ആതിര ഇന്ന് കുറ്റമേറ്റ് പറയുകയായിരുന്നു.

നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. രണ്ട് മാസം മുന്‍പ് ഷാരോണും ആതിരയും ചേര്‍ന്ന് അമ്മ പ്രിയയെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.രണ്ട് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്ന് മുത്തശ്ശി പറഞ്ഞിരുന്നു