മോട്ടിവേഷൺ സ്പീക്കർ ടോംസ് ആന്‍റണി അന്തരിച്ചു

0

ആലപ്പുഴ: പ്രമുഖ മോട്ടിവേഷൺ സ്പീക്കറും ട്രെയ്നറുമായ ടോംസ് ആന്‍റണി (50) അന്തരിച്ചു. കൊവിഡ് മൂലം 2 മാസത്തോളം ചികിത്സയിലായിരുന്നു. കഴിഞ്ഞ കൂറെ നാളുകളായി ആരോഗ്യ നില പുരോഗമിച്ചിരുന്നു എങ്കിലും ഇന്നലെ ഉച്ചയോടെ നില പെട്ടന്നു മോശമാവുകയായിരുന്നു. സംസ്കാരം പിന്നീട് പുന്നമട സെന്‍റ് മേരീസ് പള്ളിയിൽ. ഇന്നു പുലർച്ചെയാണ് അദ്ദേഹത്തെ എറണാകുളം ലേക്ക് ഷോർ ആശുപത്രയിൽ മരിച്ചത്. അതീവ ഗുരുതര അവസ്ധയിൽ ആയിരുന്നതിനേത്തുടർന്ന് ആധുനിക സംവിധാനമായ എക്മോയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

2016 ലെ മദർ ചാരിറ്റി സൊസൈറ്റി അവാർഡ്, വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ അധ്യാപക പ്രതിഭാ അവാർഡ്, എകെസിസി, ബോധതത്ന അവാർഡ്, പി. എം തങ്കപ്പൻ സ്മാരക എന്നിവ ലഭിച്ചിരുന്നു. പിതാവ്: കെ ടി ആന്റണി, അമ്മ: ത്രേസൃാമ്മ ( ഇരുവരും റിട്ടയേർഡ് അധൃാപകർ) ഭാരൃ: രേഖ (തത്തം പള്ളി സെന്റ് മിക്കിൾസ് ഹൈസ്കൂൾഅധൃാപിക), മക്കൾ: ആന്റണി ടോംസ്,അൽഫോൻസ ടോംസ്, സഹോദരി: സജി.