ജൂണ്‍ 18 ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

0

തിരുവനന്തപുരം: ജൂണ്‍ 18 ചൊവ്വാഴ്ച സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക. വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് സമരം.

കേരളത്തില്‍ ഉടനീളമുള്ള പ്രൈവറ്റ് ബസ്സുകളില്‍ ജി.പി.എസ് നിയമം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.

തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.