അന്ന് ജുറാസ്സിക് പാര്‍ക്കില്‍ അഭിനയിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നു; നടക്കാതെ പോയ ആ അവസരത്തെ കുറിച്ചു എം.ആർ. ഗോപകുമാർ

2

സ്റ്റീവൻ സ്പീൽബെർഗിന്റെ ജുറാസ്സിക് പാര്‍ക്കില്‍ നമ്മുടെ നടന്‍ 
എം.ആർ. ഗോപകുമാർ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഒരുകാലത്ത് ഏറെ പ്രാധാന്യം നേടിയ ഒന്നായിരുന്നു. പക്ഷെ പിന്നീടു എന്തോ ആ അവസരം അദേഹത്തിന് ലഭിക്കാതെ പോകുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അതിനെ കുറിച്ച്   എം.ആർ. ഗോപകുമാർ ഒരു മാധ്യമത്തോട് പറയുകയുണ്ടായി.

വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗ് ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നുവെന്ന് എം.ആർ. ഗോപകുമാർ. ആദ്യകാലത്ത് നിരാശ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാറില്ലെന്ന് ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ഗോപകുമാർ പറഞ്ഞു. 
1996ലാണ് ജുറാസിക്ക് പാർക്കിന്റെ രണ്ടാം ഭാഗം ദ് ലോസ്റ്റ് വേൾഡിന് വേണ്ടി ഇന്ത്യൻ താരത്തെ തിരഞ്ഞ് സ്പീൽബെർഗ് എത്തുന്നത്. ചിത്രത്തിലെ ഒരു ഇന്ത്യൻ കഥാപാത്രത്തിന് വേണ്ടിയായിരുന്നു തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഇന്ത്യയിലുള്ള കാസ്റ്റിങ്ങ് ഏജന്റ്സ് അടൂർ ഗോപാലകൃഷ്ണന്‍ മുഖേന ഗോപകുമാറിലെത്തുന്നു. ഏറെ നേരത്തെ ചർച്ചയ്ക്കും സിനിമകളിലെ അഭിനയം വിലയിരുത്തിയും ലോസ്റ്റ് വേൾഡിലെ ഇന്ത്യൻ കഥാപാത്രത്തെ ചെയ്യാൻ ഗോപകുമാറിനെ തന്നെ തിരഞ്ഞെടു ത്തിരുന്നു.  പക്ഷെ  വിസ പ്രശ്നങ്ങൾ മൂലം അദ്ദേഹത്തിന് കൃത്യസമയത്ത് അമേരിക്കയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. 
ദിനോസറുകളെ വേട്ടയാടാൻ ഇന്ത്യയിൽ നിന്നെത്തുന്ന അജയ് സിദ്ധു എന്ന കഥാപാത്രമാണ് ഗോപകുമാറിന് നഷ്ടമായത്. പിന്നീട് ഹാര്‍വി ജേസൺ എന്ന ഇംഗ്ലിഷ് താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു. ‌‌