എന്തിനാണ് ആഷിക്ക് അബു വരെ ഇയാളെ ഹീറോ എന്നു വിളിക്കുന്നത്??

0

ഇത് മാമലക്കണ്ടം ബിനു. പേര് കെട്ടാല്‍ തിരിച്ചറിയണം എന്നില്ല. ഇന്നലെ വരെ മഡ് റെയ്സില്‍ ക്രെയ്സുള്ള ചിലര്‍ക്ക് മാത്രം അറിയുന്ന ഒരാളായിരുന്നു ബിനു.

എന്നാല്‍  ഇന്ന് മാമലക്കണ്ടം ബിനു എന്നോ , മഡ് റെയ്സ് എന്നോ കേട്ടാല്‍ ഒരുവിധം എല്ലാരും ഈ ഹീറോയെ തിരിച്ചറിയും. കാരണം, കഴിഞ്ഞ ദിവസം ഭൂതത്താന്‍കെട്ടില്‍ നടന്ന മഡ് റെയ്സിലെ താരമായിരുന്നു ബിനുവും ബിനുവിന്റെ   94 മോഡൽ മഹീന്ദ്ര ജീപ്പും.

14440622_975812699194714_2246235462935926571_n

ഈ ജീപ്പുമായെത്തി മഡ് റെയ്സില്‍ പല കൊലകൊമ്പന്‍മാരേയും  മലര്‍ത്തിയടിച്ച് ബിനു നില്‍ക്കുന്ന നില്‍പാണ് ഈ ഫോട്ടോയില്‍ കാണുന്നത്. കൊച്ചിയിൽ നിന്നും കോയമ്പത്തൂരിൽ നിന്നുമൊക്കെ ആള്‍ട്രേഷന്‍ ചെയ്ത ജീപ്പുകളും ജിപ്സികളും താർ വണ്ടികളുമായി, പജിറോയും ലാൻഡ് ക്രൂയിസറിലും നിറയെ ടെക്നിക്കൽ സപ്പോർട്ട് ടീമും ജിപിഎസുമായി വന്നവര്‍ അവസാനം പവനായി ശവമായി എന്ന ഡയലോഗടിച്ച് മടങ്ങിയപ്പോഴും ബിനു ഒരു ദിനേശ് ബീഡിയും വലിച്ച് നിന്നു.
ഭൂതത്താന്‍ കെട്ടില്‍ വെള്ളമിറങ്ങിയ സ്ഥലത്ത് അതീവ ദുര്‍ഘടം പിടിച്ച വഴിയിലൂടെയായിരുന്നു റെയ്സ്. ഒന്നാം റെയ്സിലും രണ്ടാം റെയ്സിലും ബിനു തന്നെയായിരുന്നു താരം. മത്സരത്തില്‍ മൂന്നാം സ്ഥാനം ആയിരുന്നെങ്കിലും ഈ ഹൈറേഞ്ചുകാരനായിരുന്നു യഥാര്‍ത്ഥ ഹീറോ. ഈ ഫോട്ടോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു. ഹീറോ എന്ന ക്യാപ്ഷനോട് കൂടിയാണ് ആഷിക്ക് അബു ഈ ചിത്രം സ്വന്തം ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.