ദളിത് പ്രക്ഷോഭത്തില്‍ മുംബൈ നഗരം നിശ്ചലം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദളിത് പ്രക്ഷോഭത്തില്‍ മുംബൈ നഗരം നിശ്ചലമായി. ദളിത് റാലിക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് മുംബൈയില് പ്രക്ഷോഭം. ഇതേതുടര്‍ന്ന് സ്‌കൂളുകളും കോളജുകളും അടച്ചു.

ദളിത് പ്രക്ഷോഭത്തില്‍ മുംബൈ നഗരം നിശ്ചലം;  നിരോധനാജ്ഞ പ്രഖ്യാപിച്ചു
mumbai-riot-police_650x400_81514891993

ദളിത് പ്രക്ഷോഭത്തില്‍ മുംബൈ നഗരം നിശ്ചലമായി. ദളിത് റാലിക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് മുംബൈയില് പ്രക്ഷോഭം. ഇതേതുടര്‍ന്ന് സ്‌കൂളുകളും കോളജുകളും അടച്ചു. തിങ്കളാഴ്ച പൂനെയില്‍ നടന്ന ഭീമ കൊറിഗണ്‍ യുദ്ധത്തിന്റെ 200 വാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പോയ ദളിതര്‍ക്കു നേരെ ആക്രമണമുണ്ടായത്. ഇതിനെ തുടര്‍ന്നാണ്‌ പ്രക്ഷോഭം ആരംഭിച്ചത്.

1818ല്‍ നടന്ന ഈ യുദ്ധത്തില്‍ ദളിതരുടെ സഹായത്തോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മേല്‍സമുദായക്കാരായ പെഷ്വാ പട്ടാളത്തെ തോല്‍പ്പിച്ചിരുന്നു. വിജയ് ദിവസ് ആയാണ് ഈ ദിവസം ദളിതര്‍ ആഘോഷിക്കുന്നത്. ഇന്നലെ തുടങ്ങിയ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകാണ്. നൂറുകണക്കിന് വാഹനങ്ങള്‍ ഇതിനകം തന്നെ കത്തിച്ചതായാണ് റിപ്പോര്‍ട്ട്. പലയിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ