കണ്ണുകള്‍ക്ക്‌ ചാരുത പകര്‍ന്നു ഇന്ത്യയുടെ ആദ്യ അണ്ടര്‍ ഫ്ലൈഓവര്‍ പൂന്തോട്ടം

0

തിരക്കുപിടിച്ച നഗരജീവിതത്തിനു വേറിട്ടൊരു ചാരുത ഒരുക്കി ഇന്ത്യയിലെ ആദ്യ  അണ്ടര്‍ ഫ്ലൈഓവര്‍ പൂന്തോട്ടം.എവിടെയെന്നോ ? തിരക്കേറിയ മുംബൈ അംബേദ്കര്‍ റോഡില്‍.രാജ്യത്തെ മേല്‍പ്പാലങ്ങള്‍ക്ക് മാതൃകയാകുകയാണ് പ്രകൃതിയോടു ഇണങ്ങിയ ഈ പൂന്തോട്ടം.

മാട്ടുഗ ഡോ ബാബാസാഹേബ് അംബേദ്കര്‍ റോഡിലാണ് ഈ മേല്‍പ്പാലം സ്ഥതി ചെയ്യുന്നത്. 600 മീറ്റര്‍ നീളത്തില്‍ കിടക്കുന്ന പൂന്തോട്ടത്തില്‍ നര്‍മദാ നദിയുടെ ആകൃതിയില്‍ നടക്കാനുള്ള പാതയും കുട്ടികള്‍ക്കായി പാര്‍ക്കും ഉണ്ട്.നഗരത്തിന് നയനമനോഹര ദൃശ്യം നല്‍കുന്ന ഈ പൂന്തോട്ടത്തിനു രൂപം കൊടുത്തത് മാട്ടുഗയിലെ റെസിഡന്‍സ് അസോസിയേഷനാണ്. കാലവര്‍ഷത്തിലും സമയം ചെലവഴിക്കാവുന്ന ഒരു ഇടം എന്ന പ്രത്യേകതയും ഈ അണ്ടര്‍ ഫ്ലൈഓവര്‍പൂന്തോട്ടത്തിന് ഉള്ളത് . തിരക്കുകളില്‍ നിന്നൊഴിഞ്ഞു ഒരല്പം ആശ്വാസത്തിന് ഇവിടേക്ക് സായാഹ്നങ്ങളില്‍ എത്തുന്നവരുടെ എണ്ണം ദിനം പ്രതി ഏറിവരികയാണ്.