മുംബൈയിൽ ആദ്യത്തെ ട്രാൻസ്‌ജെൻഡേഴ്‌സ് സലൂൺ തുറന്നു

0

ട്രാൻസ്‌ജെൻഡേഴ്‌സ് കമ്മ്യൂണിറ്റിയിലെ ആളുകൾ ഇന്നും സമൂഹത്തിൽ ധാരാളം വിവേചനങ്ങൾ നേരിടുന്നുണ്ട്. തങ്ങളുടെ നിലനിൽപ്പിനും തുല്യാവകാശത്തിനും വേണ്ടി നിരന്തരമായ പോരാട്ടം നടത്തിയിട്ടും അവർ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല എന്നുവേണം പറയാൻ. എങ്കിലും തളരാതെ സമൂഹത്തെ മുന്നോട്ട് നയിക്കുകയാണ് അവർ.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരെ സ്വയം പര്യാപ്തരാക്കുന്നതിനും വേണ്ടി മുംബൈയിൽ ട്രാൻസ്‌ജെൻഡർ സലൂൺ ആരംഭിച്ചു. 7 ട്രാൻസ്‌ജെൻഡർമാരാണ് ഈ സലൂൺ നടത്തുന്നത്. സലൂണിന്റെ ഉടമ സൈനബ് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ അംഗമാണ്. ഈ സമുദായത്തിലെ ജനങ്ങളെ ശാക്തീകരിക്കുകയെന്നത് വളരെ പ്രധാനമായതിനാൽ ഈ നടപടി വളരെ പ്രധാനപ്പെട്ടതാണെന്ന് സൈനബ പറഞ്ഞു.

ട്രാൻസ്‌ജെൻഡറുകൾക്ക് പരിശീലനവും തൊഴിലും നൽകാനാണ് സലൂൺ സ്ഥാപിച്ചതെന്നും സൈനബ് കൂട്ടിച്ചേർത്തു. ഡച്ച് ബാങ്കിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് ബോംബെയുടെയും സഹകരണത്തോടെയാണ് സലൂൺ തുറന്നത്. ഇന്നും സമൂഹത്തിൽ പൂർണമായി അംഗീകരിക്കപ്പെടാത്ത ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ഇങ്ങനെയുള്ള ഒരു ചുവടുവെപ്പും വളരെ വലുതും ആഘോഷിക്കപ്പെടേണ്ടതുമാണ്.