കേരളത്തില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് മനുഷ്യകടത്ത് നടന്നെന്നു സംശയം; പോയത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്‍പതംഗ സംഘം

0

കേരളത്തില്‍ മുനമ്പം വഴി ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടന്നതായി സംശയം.
മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്‍പത്തിമൂന്നംഗ സംഘം വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. മാല്യങ്കര കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗുകളില്‍ നിന്നാണ് മനുഷ്യക്കടത്ത് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചത്. കോസ്റ്റ്ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു.

ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച നിലയില്‍ എട്ടോളം ബാഗുകള്‍ കണ്ടെടുത്തത്. ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നുവെങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്.
പഴവര്‍ഗ്ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, വിമാന ടിക്കറ്റുകള്‍, ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെടുത്തു. ബാഗില്‍ കണ്ട രേഖകളില്‍ നിന്ന് പത്തു പേരടങ്ങുന്ന സംഘം സമീപത്ത് കഴിഞ്ഞ ദിവസങ്ങളില്‍ റിസോര്‍ട്ടുകളില്‍ താമസിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയവരാണ് ഈ സംഘം.