ആലപ്പുഴയിൽ അമ്മയെ കുത്തിയ ശേഷം മകൻ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

0

മാരാരിക്കുളം: അമ്മയും മകനും തമ്മിലുള്ള വാക്കുതർക്കത്തിനിടെ മകൻ അമ്മയെ മൂർച്ചയുള്ള ആയുധം കൊണ്ടു കഴുത്തിൽ മുറിവേൽപ്പിച്ചു.ശേഷം മകന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടി (58)ക്കാണ് കുത്തേറ്റത്. മകന്‍ സാജന്‍ അമ്മയെ കുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സാജന്റെ മകന്റെ ആദ്യകുർബാന ചടങ്ങുമായി ബന്ധപ്പട്ടുണ്ടായ തർക്കമാണ് സംഭവത്തിന്‌ കാരണമെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു.