പച്ചക്കറി വാങ്ങാൻ ഭാര്യ 30 രൂപ ചോദിച്ചു; മുത്തലാഖ് ചൊല്ലി ഭർത്താവ്

0

നോയിഡ: വീട്ടിലേക്ക് പച്ചക്കറി വാങ്ങാൻ 30 രൂപ ചോദിച്ച ഭാര്യയെ മുത്തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തി ഭർത്താവ്. ഡൽഹിയിലെ ഗ്രെയ്റ്റർ ഉത്തർ പ്രദേശിലെ ദാദ്രിയിൽ ജൂൺ 30നാണ് സംഭവം നടന്നത്. മുത്തലാഖ് ചൊല്ലിയതും പോരാഞ്ഞ് ഭാര്യയെ ഇയാള്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

32 കാരനായ സബീര്‍ ആണ് മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങാനാണ് യുവതി ഭര്‍ത്താവിനോട് 30 രൂപ ചോദിച്ച തന്റെ ഭാര്യ സൈനബയെ ഇതിന്റെ പേരില്‍ മുത്തലാഖ് ചൊല്ലിയത്.

എന്റെ ഭർത്താവ്, അമ്മായിയമ്മ നജ്ജോ, ഭർത്താവിന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരായ ഐഡ്രിസ്, സക്കീർ, ഭർത്താവിന്റെ സഹോദരി സമ എന്നിവർ ചേർന്നാണ് എന്നെ ക്രൂരമായി തല്ലിയത്. ഇവർ ഒരു വയർ വച്ച് എന്നെ ഷോക്കേൽപിയ്ക്കുകയും ചെയ്തു. ഇതിന് ശേഷം മുത്തലാഖ് ചൊല്ലി ഭർത്താവ് ഞാനുമായുള്ള ബന്ധം വേർപെടുത്തി. എന്നിട്ട് അയാൾ എന്റെ മുഖത്ത് തുപ്പിയ ശേഷം എന്നെ വീടിന് പുറത്താക്കി.’ സൈനാബ് സംഭവത്തെകുറിച്ച് വിശദീകരിച്ചു.

ഉടൻ തന്നെ സൈനാബ് തന്റെ മാതാപിതാക്കളെ വിവരം ധരിപ്പിച്ചുവെന്ന് സൈനാബിന്റെ സഹോദരൻ റഷീദ് പറയുന്നു. സൈനാബിന്റെ ഭർത്താവിന്റെ വീട്ടിലെത്തിയ ഇവർ മർദ്ദനത്തിൽ അവശയായിരുന്ന സൈനാബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശേഷം ഇവർ പൊലീസിൽ പരാതി നൽകി. ഗാർഹിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ച് പൊലീസ് സബീറിനും കുടുംബത്തിനും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മക്കളായ മൂന്ന് പെൺകുട്ടികൾക്കും ഒരു മകനുമൊത്താണ് സൈനാബ് ഭർത്താവിനൊപ്പം കഴിയുന്നത്.

സബീറിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് ജാമ്യത്തിൽ വിട്ടു. ഇയാളുടെ ബന്ധുക്കൾ ഒളിവിലാണ്. അതേസമയം സൈനാബ് തന്റെ മാതാപിതാക്കൾക്കും കുട്ടികൾക്കും ഒപ്പം സ്വന്തം വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. സൈനാബിനെ വൈദ്യ പരിശോധനയ്ക്ക് പൊലീസ് ഹാജരാക്കിയിരുന്നു. എന്നാൽ തന്നെ ഷോക്ക് അടിപ്പിച്ചു എന്ന അവരുടെ ആരോപണം വൈദ്യ പരിശോധനയിൽ തെളിയിക്കാനായില്ല.

കല്യാണം കഴിഞ്ഞ അന്നുമുതല്‍ വിചിത്രമായ രീതിയിലാണ് ഇയാളുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റമെന്ന് യുവതിയുടെ പിതാവ് പറയുന്നു. സാബിര്‍ മുമ്പ് മകളുടെ തലയില്‍ വടികൊണ്ട് അടിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. അഞ്ച് ദിവസം തങ്ങളോടൊപ്പം വന്ന താമസിച്ചത് ഇഷ്ടപ്പെടാതെ സൈനബയില്‍ നിന്ന് വിവാഹ മോചനം വേണമെന്ന് സാബിര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

വിഷയം കുടുംബ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താമെന്നാണ് പോലീസ് പറയുന്നത്. മുത്തലാഖ് ചൊല്ലിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.