നടി മൈഥിലി വിവാഹിതയായി

0

നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ റിസപ്ഷന്‍ നടത്തും.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് ചിത്രത്തിലൂടെയാണ് മൈഥിലി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ പേര്.

നാടോടി മന്നന്‍, മായാമോഹിനി, ചട്ടമ്പിനാട്, കേരള കഫേ, ഈയടുത്ത കാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.