നാദാപുരം സ്വദേശിയായ യുവതി ഖത്തറിൽ ഷോക്കേറ്റ് മരിച്ചു

0

ദോഹ: കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി ഖത്തറിൽ ഷോക്കേറ്റ് മരിച്ചു. നാദാപുരം വാണിമേൽ സ്വദേശി സുബൈർ – ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. കുളിമുറിയിൽ വച്ച് വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കുളിമുറിയിൽനിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. ഐൻ ഖാലിദിലാണ് ഇവർ താമസിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ ,ഐദ ഖദീജ, ഐദിൻ ഉസ്മാൻ.