രാജകീയപ്രഭയില്‍ സാമന്തയും നാഗ് ചൈതന്യയും വിവാഹിതരായി; വീഡിയോ കാണാം

0

നീണ്ട എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തെന്നിന്ത്യയുടെ പ്രിയ താരജോഡിയായ സാമന്തയും നാഗ്‌ചൈതന്യയും വിവാഹിതരായി. മൂന്നു ഘട്ടങ്ങളായാണ് ഇവരുടെ വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്.

വിവാഹാഘോഷത്തിന്റെ ആദ്യ ചടങ്ങ് ഗോവയില്‍ നടന്നു. ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹമാണ് ഗോവയില്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്നലെ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.ഇന്ന് വൈകുന്നേരം ക്രിസ്ത്യന്‍ ആചാര പ്രകാരം പള്ളിയില്‍ വെച്ച് ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച ഹൈദരാബാദില്‍ സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിരുന്നുമുണ്ട്. 10 കോടി രൂപയാണ് താര വിവാഹത്തിന്റെ ചിലവ്.