നഗ്ന്നരായി വാഹനമോടിച്ച് പോലീസിനെ വട്ടം കറക്കി മൂന്നു യുവതികൾ

1

ഫ്ലോറിഡ: നഗ്നരായി വാഹനമോടിച്ച് പോലീസിനെ വട്ടം കറക്കിയ മൂന്ന് യുവതികൾ അറസ്റ്റിലായി. ഇവർ കാറോഡിച്ച് പൊലീസിനെ വട്ടം കറക്കിയത് 21 മൈല്‍. ഫോറിഡയിലാണ് സംഭവം. ഒരാള്‍ വാഹനമോടിക്കുമ്പോള്‍ മറ്റൊരാള്‍ ബാറ്റ് വച്ച് പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒയാസിസ് ഷക്കീര മക്ലോണ്‍ (18), ജെന്നി മക്ലോണ്‍ (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരാണ് പൊലീസിനെ കറക്കി കാറോടിച്ചതിന് അറസ്റ്റിലായത്. കാറില്‍ നിന്ന് സ്റ്റണ്‍ ഗണും കഞ്ചാവും പിടികൂടി. നിയമ ലംഘനം നടത്തിയതിന് മൂന്നു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എപ്രില്‍ 11 നായിരുന്നു സംഭവം.

പൊലീസിനെ കണ്ടിട്ടും നിര്‍ത്താതെ പോയ കാറിന്‍റെ ടയറുകള്‍ സ്റ്റൺ ഗൺ ഉപയോഗിച്ച് പെട്ടിച്ചാണ് പൊലീസ് യുവതികളെ പിടികൂടിയത്. നിയന്ത്രണം നഷ്ടമായ കാര്‍ മറ്റൊരു പൊലീസ് വാഹനത്തിലിടിച്ചാണ് നിന്നത്.

കുളി കഴിഞ്ഞ യുവതികള്‍ സണ്‍ ലോഷന്‍ തേച്ച് കാറില്‍ വെയില്‍ കൊള്ളുകയായിരുന്നെന്നും ഈ സമയം പൊലീസ് തങ്ങളെ പിന്തുടരുകയായിരുന്നെന്നും യുവതികള്‍ പറഞ്ഞതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.