ലാൽ ജോസിന്റെ 25 ഞ്ചാമത്തെ ചിത്രമായ, നാല്‍പ്പത്തിയൊന്നിന്‍റെ ടീസറെത്തി

0

ലാല്‍ജോസിന്‍റെ 25ആമത്തെ ചിത്രമായി പുറത്തിറങ്ങുന്ന നാല്‍പ്പത്തിയൊന്നിന്റെ ടീസർ പുറത്തിറങ്ങി. തട്ടിന്‍പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി.ജി പ്രഗീഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

ബിജിപാല്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്. നവംബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തരുന്ന വിവരം.നാടിന്‍റെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ തുറന്നു കാട്ടുന്ന പ്രമേയവുമായാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.