ഉറ്റ ചങ്ങാതികളെ പരിചയപ്പെടുത്തി നമിത; നമിതയ്ക്കൊപ്പം മുഖം മറച്ച് മീനാക്ഷി; ചിത്രം

0

തന്റെ ഉറ്റ ചങ്ങാതികളെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയാകെ വൈറലായി കൊണ്ടിരിക്കുന്നത്. നമിതയ്ക്കൊപ്പം സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയെയും കാണാം. എന്നാൽ ഫോട്ടോ എടുക്കുന്ന മൂന്നാമത്തെ ആളിന്റെ മുഖം മറഞ്ഞിരിക്കുകയാണ്. ഈ പെണ്‍കുട്ടി ആരെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍.

ദിലീപിന്റെ മകൾ മീനാക്ഷിയാണ് നമിതയുടെ ആയിഷയുടെയും കൂടെ നിൽക്കുന്നത്. ‘’നിഴലുകള്‍’… ‘ബെസ്റ്റ് ഫ്രണ്ട്‌സ് ഫോര്‍ എവര്‍’ എന്ന അടിക്കുറിപ്പോടെയാണ് നമിത ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ആയിഷയ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോകളും സുഹൃത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നന്നതിന്റെ വീഡിയോയുമെല്ലാം നേരത്തെ വൈറലായിരുന്നു. . ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി. മെഡിക്കല്‍ പ്രഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.