മോഡലുകളെ ഉപയോഗിച്ച് പോൺ റാക്കറ്റ്; നടി നന്ദിത ദത്ത അറസ്റ്റിൽ

0

കൊൽക്കത്ത: വ്യാജ വാ​ഗ്ദാനങ്ങൾ നൽകി മോഡലുകളെ ഉപയോ​ഗിച്ച് പോൺ റാക്കറ്റ് നടത്തിയ കേസിൽ ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിൽ. നടിയുടെ സുഹൃത്തും അസോസിയേറ്റുമായ മൈനക് ഘോഷും അറസ്റ്റിലായിട്ടുണ്ട്. നീലച്ചിത്ര മേഖലയിൽ നാൻസി ഭാഭി എന്നാണ് നടി അറിയപ്പെടുന്നത്. ഡംഡമിലെയും നക്താലയിലെയും വീടുകളിൽ നിന്നാണ് ഇരുവരും പിടിയിലായത്. മോഡലുകളെയും സിനിമയിൽ അവസരം തേടിയെത്തുന്നവരേയും ഉപയോഗിച്ച് പോൺ റാക്കറ്റ് നടത്തിയെന്നാണ് കേസ്.

സിനിമയിലും മോഡലിങ് രംഗത്തും അവസരം നൽകാമെന്ന വ്യാജ വാഗ്ദാനങ്ങൾ നൽകിയും പിന്നീട് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ യുവതി യുവാക്കളെ അശ്ലീല വിഡിയോകളിൽ അഭിനയിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വഞ്ചിക്കപ്പെട്ട രണ്ട് യുവതികളാണ് പരാതിക്കാർ. ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് നഗ്ന വിഡിയോയിൽ അഭിനയിക്കാൻ നന്ദിത നിർബന്ധിച്ചുവെന്നാണ് പരാതി.