
കാനഡയിൽ വച്ച് നടക്കുന്ന G7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. കാനഡ പ്രധാനമന്ത്രിയിൽ നിന്ന് ക്ഷണം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. G7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്.
പരസ്പര ബഹുമാനത്തോടെയും പുതിയ വീര്യത്തോടെയും ഇരു രാജ്യങ്ങളും പ്രവർത്തിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു. ഇതിനിടെയാണ് കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതിൽ സന്തോഷമെന്ന് മോദി എക്സിൽ കുറിച്ചു.