അപൂര്‍വ്വയിനം ബാക്ടീരിയക്ക് ഡോ.എപിജെ അബ്ദുല്‍ കലാമിന്റെ പേര് നല്‍കി നാസയുടെ ആദരം.

0

അന്തരിച്ച മുന്‍ പ്രസിഡന്റ്‌ ഡോ.എപിജെ അബ്ദുല്‍ കലാമിന്റെ പേര് അപൂര്‍വ്വയിനം ബാക്ടീരിയക്ക് നാസയുടെ ആദരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണശാലയിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്. ഗ്രഹങ്ങള്‍ക്കിടയിലെ സഞ്ചാരത്തെക്കുറിച്ച് പഠിക്കുന്ന പരീക്ഷണ ശാലയാണിത്. ‘സോലിബേസിലസ് കലാമീ’ എന്നാണ് ബാക്ടീരിയക്ക് പേരിട്ടിരിക്കുന്നത്. കലാം ബഹിരാകാശ രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ആദരസൂചകമായി പേരിട്ടിരിക്കുന്നത്. ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ബഹിരാകാശ നിലയത്തില്‍ ഭൂമിയില്ലില്ലാത്ത ധാരാളം ബാക്ടീരിയയെ കണ്ടെത്താറുണ്ട്. 1998ലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ആരംഭിച്ചത്.