സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് സുപ്രീംകോടതി

0

സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി. രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുന്നോടിയായി ദേശീയഗാനം കേള്‍പ്പിക്കണം. കൂടാതെ സ്‌ക്രീനില്‍ ദേശീയ ഗാനത്തിന് മുന്നോടിയായി ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും വേണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ദേശീയഗാനം തുടങ്ങുമ്പോള്‍ എല്ലാവരും നിര്‍ബന്ധമായി എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം. ഇത് കൂടാതെഉത്തരവ് നടപ്പിലായോ എന്ന് നിരീക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.