അവാർഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് മെഡല്‍ സ്പീഡ് പോസ്റ്റിലെത്തും

0

ദേശീയ ചലച്ചിത്ര പുരസ്‌കാരം ബഹിഷ്‌കരിച്ച 68 ജേതാക്കള്‍ക്കും മെഡലും പ്രശസ്തിപത്രവും ചെക്കും സ്പീഡ് പോസ്റ്റില്‍ ലഭിക്കും. ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ സംഘാടകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണ ഗതിയില്‍ ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ പുരസ്‌കാരം എത്തിച്ചു നല്‍കുന്ന പതിവുണ്ട്. ഇത്തവണ രാഷ്ട്രപതി പുരസ്‌കാരം നല്‍കിയത് 11 പേര്‍ക്ക് മാത്രമായിരുന്നപുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി അവാർഡുകൾ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ മാറ്റം അംഗീകരിക്കാനാവില്ലെന്നുമായിരുന്നു  ചടങ്ങ് ബഹിഷ്കരിച്ചവരുടെ നിലപാട്. തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ ജെ യേശുദാസ് എന്നിവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ പരിഷ്‌കരണങ്ങള്‍ക്ക് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇനി മുതല്‍ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രം പ്രസിഡന്റ് നൽകുന്ന വിധത്തിൽ അവാർഡ്ദാന ചടങ്ങിൽ മാറ്റം വരുത്താനാണ് പ്രധാനമായും ചര്‍ച്ച നടക്കുന്നത്. സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച അവാര്‍ഡ് ജേതാക്കളില്‍ 68 പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത് പുരസ്‌കാരങ്ങളുടെ ശോഭ കെടുത്തിയിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.