ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

0

65 ആമത് ദേശീയ റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ ഡിസംബർ ഒൻപത് വരെയാണ് ചാമ്പ്യൻഷിപ്പ്. നാഷണൽ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്പോർട്സ് കേരള ഫൗണ്ടെഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

10 മീറ്റർ എയർ റൈഫിൾ, 50 മീറ്റർ റൈഫിൾ പ്രോൺ, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എന്നിങ്ങനെയാണ് മത്സരങ്ങൾ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 5000ത്തോളം ഷൂട്ടർമാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. സബ് യൂത്ത്, യൂത്ത്, ജൂനിയർ, സീനിയർ, മാസ്റ്റേർസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം. മത്സരങ്ങൾ നാളെ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും. കഴിഞ്ഞ വർഷം മദ്യപ്രദേശിലാണ് ദേശീയ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.