മുംബൈയില്‍ യുവാവ് കൂട്ടബലാത്സംഗത്തിന് ഇരയായി

മുംബൈയില്‍ യുവാവ് കൂട്ടബലാത്സംഗത്തിന് ഇരയായി
rape-image-22.2e16d0ba.fill-650x500

നവി മുംബൈയില്‍ 36 വയസ്സുകാരന്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ അഞ്ചംഗ സംഘം ആക്രമിച്ചത്.  അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു.  യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

തന്നെ ആക്രമിച്ച യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പീഡിപ്പിക്കപ്പെട്ട യുവാവ് പൊലീസിനോട് പറഞ്ഞു. 25 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് അക്രമികളെന്നും യുവാവ് പറഞ്ഞു. യുവാവിന്‍റെ ബന്ധുക്കളുടെ പരാതി പ്രകാരം വാഷി പൊലീസ് കേസെടുത്തു. സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം