വരുന്നു നയൻതാരയുടെ "കൊലൈയുതിർ കാലം" !!!

വരുന്നു നയൻതാരയുടെ  "കൊലൈയുതിർ  കാലം"  !!!
nayan-latest-tamil

ന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ മുൻനിര നായകന്മാർക്കപ്പം   കച്ചവട മൂല്യമുള്ള താര റാണിയാണ് നയൻതാര. അതുകൊണ്ട് തന്നെ അവർ അഭിനയിക്കുന്ന നായികാ പ്രാധാന്യമുളള സിനിമകൾ പ്രേക്ഷകരിൽ ഏറെ ആകാംഷ സൃഷ്ടിക്കുന്നു. പൂർവകാല ചിത്രങ്ങളായ ' അറം' , 'മായ' ,     'കോലമാവു കോകില ' എന്നീ ചിത്രങ്ങളുടെ വിജയങ്ങൾ ഉദാഹരണം. നയൻതാര വീണ്ടും നായികയായി കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ചിരിക്കുന്ന പുതിയ ചിത്രമാണ്"കൊലൈയുതിർ  കാലം" പേരു പോലെ തന്നെ ത്രില്ലറാണ് ചിത്രം.ഒട്ടേറെ സവിശഷതകളും '"കൊലൈയുതിർ  കാലം"ത്തിനുണ്ട്  .

കമലഹാസൻ - മോഹൻലാൽ ചിത്രമായ 'ഉന്നൈ പോൽ ഒരുവൻ', അജിത്തിന്റെ ' ബില്ലാ 2 'എന്നീ സിനിമകളിലൂടെ  ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ്  ' കൊലൈയുതിർ കാലം ' തിരക്കഥ രചിച്ച്  സംവിധാനം ചെയ്തിരിക്കുന്നത്. "ഇൗ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോൾ തന്നെ നായിക സ്ഥാനത്ത് മനസ്സിൽ തെളിഞ്ഞത് നയൻതാരയാണ്. ആ സമയത്ത് അവർ 'അറ'ത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു.  നായികയ്ക്ക് റിസ്ക്കിയായ ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയൻതാര അല്ലാതെ മറ്റൊരു ചോയ്‌സ്‌ ഇല്ലായിരുന്നു. അവർക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി" സംവിധായകൻ ചക്രി ടോലെട്ടി പറഞ്ഞു.ഹൊറർ മൂടിലുള്ള ത്രില്ലറായ 'കൊലൈയുതിർ കാല'ത്തിൽ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അസീം മിശ്രയാണ് ഛായാഗ്രഹണം   നിർവഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകൻ. 'കൊലൈയുതിർ കാലം" ജൂൺ 14 ന് സിയാറാ ഫിലിം കമ്പനി  കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.

Trailer:

സി.കെ.. അജയ് കുമാർ,

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം