വിഘ്നേഷിന്‍റെ കൈപിടിച്ച് നയൻതാര തിരുപ്പതി ക്ഷേത്രത്തിൽ!; വൈറലായി വിഡിയോ

0

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരം നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്ര രുപ്പതി ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇരുവരുടെയും വിവാഹം അടുത്ത വർഷം ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ദർശനത്തിനുശേഷം ആരാധകർക്കൊപ്പം ഫോട്ടൊയും എടുത്തശേഷമാണ് ഇരുവരും മടങ്ങിയത്. വിഘ്നേഷിന്റെ കൈ വിടാതെ പിടിച്ച് നടക്കുന്ന നയന്‍സിനെയാണ് വിഡിയോയില്‍ കാണുക. ഈ വിഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു.