വഴിയോരക്കച്ചവടക്കാരനോട് വിലപേശി നയൻതാര: വൈറൽ വീഡിയോ

0

വഴിയോരക്കച്ചവടക്കാരിൽ നിന്നും വിലപേശി ബാ​ഗുകൾ വാങ്ങുന്ന തെന്നിന്ത്യൻ താരം നയൻ‌താരയുടെ വീഡിയോ വൈറലാവുന്നു. താരത്തിന്റെ ഫാൻസ് പേജുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. മുംബൈയിലെ റോഡരികില്‍ നിന്ന് ഒരു വഴിയോരക്കച്ചവടക്കാരനോട് വിലപേശുകയാണ് വീഡിയോയില്‍ നയന്‍താര.

ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗ് വാങ്ങുന്നതെന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. വെളുത്ത സൽവാറും മാസ്കും നെറ്റിയിൽ കുങ്കുമവും അണിഞ്ഞാണ് താരത്തിനെ വീഡിയോയിൽ കാണുന്നത്.

എന്നാൽ ഇത് എവിടെ നിന്ന് പകർത്തിയ വീഡിയോ ആണെന്നോ എന്ന് എടുത്ത വീഡിയോ ആണെന്നോ വ്യക്തമല്ല. ഇതേ വേഷത്തിലുള്ള നയൻസിന്റെ ചിത്രങ്ങൾ താരത്തിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവൻ തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് വീഡിയോയിൽ ഉള്ളത് നയൻതാര തന്നെയാണെന്ന് ആരാധകർ ഉറപ്പിക്കുന്നത്.

തന്‍റെ കരിയറിലെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍താര ഇപ്പോൾ. . ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ഷാരൂഖ് ഖാന്‍ ആണ്. സിനിമയുടെ മുംബൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെ നയന്‍താരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് വിവരം. സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവര്‍ക്കൊപ്പം പ്രിയാമണിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം രജനീകാന്ത് നായകനാവുന്ന ‘അണ്ണാത്തെ’യാണ് നയന്‍താരയുടേതായി അടുത്ത് പുറത്തെത്താനുള്ള റിലീസ്. ദീപാവലി റിലീസ് ആണ് ചിത്രം. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡി’ലും നയന്‍താരയാണ് നായിക.