മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ നയന്‍താരയും

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ നയന്‍താരയും
Desktop7

മണിരത്‌നത്തിന്റെ  സംവിധാനത്തിൽ ഒരുങ്ങുന്ന ചരിത്ര സിനിമയില്‍ നയന്‍താര അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയാണ് മണിരത്നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്നഅരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എ.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ആ മോഹം ഉപേക്ഷിക്കുകയായിരുന്നു.  2012 ൽ മണിരത്നം ഈ സിനിമയുടെ വർക്കുകൾ തുടങ്ങിയെങ്കിലും സാമ്പത്തീക ബുദ്ധിമുട്ടുകൾ കാരണം  നിർത്തി വെച്ചിരുന്നു. ഇദ്ദേഹത്തിന്റെ  സ്വപ്ന പദ്ധതിയാണ് ഈ ചിത്രം.

അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, ജ്യോതിക, പ്രകാശ് രാജ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചെക്ക ചിവന്ത വാനമായിരുന്നു മണിരത്നത്തിന്റെ  അവസാനം പുറത്തിറങ്ങിയ  ചിത്രം.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം