ജാതകദോഷം: നയൻതാര ആദ്യം വരണമാല്യം ചാർത്തുന്നത് മരത്തിന്

0

തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരങ്ങളാണ് നയന്‍താരയും യുവ സംവിധായകന്‍ വിഘ്‌നേഷ് ശിവയും. ഗോസിപ്പു കോളങ്ങളിലും വാര്‍ത്താതലക്കെട്ടുകളിലും ഇരുവരും നിരന്തരം ഇടംപിടിക്കാറുണ്ട്. വര്‍ഷങ്ങളായി പ്രണയത്തിലായ നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും വിവാഹ വാര്‍ത്തകളെക്കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് വളരെ ആകാംഷയാണ്. വിവാഹം ഈ വര്‍ഷം തന്നെ നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെ രസകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

ജ്യോതിഷപ്രകാരമുള്ള ദോഷങ്ങള്‍ പരിഹരിക്കാന്‍ നയന്‍താര വിവാഹത്തിന് മുന്‍പെ മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന അഭ്യൂഹങ്ങള്‍. നയന്‍താരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിര്‍ദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

നടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മരത്തിന് വരണമാല്യം അണിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബനാറസില്‍ വച്ചാണ് ഈ ചടങ്ങ് നടന്നത്. നയന്‍താരയും വിഘ്‌നേഷ് ശിവനും അടുത്തിടെ നിരവധി ക്ഷേത്രങ്ങള്‍ ആണ് സന്ദര്‍ശിച്ചത്. ഷിര്‍ദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി തിരുമലൈ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇരുവരും സന്ദര്‍ശനത്തിനെത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.