നനയാതിരിക്കാൻ മൂടുപടം തൂക്കിയിട്ടു; കോടീശ്വരനായ അലക്‌സ് സോറസിനെ വിവാഹം ചെയ്യാന്‍ വധുവെത്തിയത് ബസില്‍

0

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഹിലരി ക്ലിന്റന്റെ ദീർഘകാല സഹായിയും ഇന്ത്യൻ വംശജയുമായ എഴുത്തുകാരി ഹുമ അബേദിൻ വിവാഹിതയായത്. ശതകോടീശ്വരൻ ജോർജ് സോറസിന്റെ മകനും നിക്ഷേപകനുമായ അലക്സ് സോറസിനെയാണ് ഹുമ ജീവിതപങ്കാളിയാക്കിയത്. ന്യൂയോർക്കിലുള്ള വീട്ടിൽവെച്ചായിരുന്നു വിവാഹം.

അന്നത്തെ വിവാഹ ചടങ്ങുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഹുമ. വിവാഹ എല്ലാവിധ ആഡംബരത്തോടെയുമാണ് നടന്നത്. എന്നാൽ, വിവാഹദിവസവും തലേന്നും ശക്തമായ മഴ പെയ്തതിനെ തുടർന്ന് ചടങ്ങിനെത്തിയത് ഷട്ടിൽ ബസ് സർവീസിലാണെന്ന് ഹുമ വോഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

നിലം നനഞ്ഞ് ആകെ ചെളിയായി. അതിനാൽ വിവാഹവസ്ത്രം നനയാതിരിക്കാനായി ബസ്സിൽ കയറേണ്ടി വന്നു. ഞങ്ങളെല്ലാവരും കയറിയതോടെ ബസ് തിങ്ങിനിറഞ്ഞു. വിവാഹവസ്ത്രം ചുളിയാതിരിക്കാൻ ഞാൻ സീറ്റിൽ ഇരുന്നില്ല. വീട് വരെ നിന്നിട്ടാണ് വന്നത് – ഹുമ പറയുന്നു. അന്ന് വോഗിന്റെ എഡിറ്റർ ഇൻ ചീഫായ അന്ന വിന്റൂർ ഗൗണിനൊപ്പമുള്ള മൂടുപടം ബസിൽ ഒരു ഹാങ്ങറിൽ തൂക്കിയിട്ടുവെന്നും മഴ പെയ്യുന്നതിന് മുമ്പ് ബസ് എടുക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടുവെന്നും ഹുമ കൂട്ടിച്ചേർക്കുന്നു. അന്ന് ഞാൻ ഏറെ പരിഭ്രമിച്ചിരുന്നു. എന്നാൽ ഈ സംഭവം അതെല്ലാം തമാശയാക്കി മാറ്റി. ചിരിച്ചുകൊണ്ട് വിവാഹത്തിനെത്തി- ഹുമ കൂട്ടിച്ചേർക്കുന്നു.

താനും അലക്സ് സോറോസും ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ഹിലരി ക്ലിന്റണ് സംഘടിപ്പിച്ച വിവാഹനിശ്ചയ പാർട്ടിയിൽ വെച്ച് ആ പദ്ധതി മാറ്റിയെന്നും ഹുമ വെളിപ്പെടുത്തി. വിവാഹം കഴിക്കാൻ ക്ലിന്റണും വിന്റൂറും തങ്ങളോട് പറഞ്ഞുവെന്നും ഹുമ കൂട്ടിച്ചേർക്കുന്നു.

2023 ഒക്ടോബറിൽ ഒരു സുഹൃത്തിന്റെ പാർട്ടിയിൽ വെച്ചാണ് ഹുമയും അലക്സും കണ്ടുമുട്ടുന്നത്. വൈകാതെ അവർ ഡേറ്റിങ് തുടങ്ങി. 2024 ജൂണിൽ മാൻഹട്ടനിലെ അപാർട്മെന്റിൽ വെച്ച് അലക്സ് ഹുമയെ പ്രൊപ്പോസ് ചെയ്തു. ഒരു ദിവസം രാവിലെ അലക്സ് മോതിരം വാങ്ങുകയും അതേ വൈകുന്നേരം ഞങ്ങളുടെ ഡൈനിങ് ടേബിളിൽ വെച്ച് പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. അദ്ദേഹം ഒരു ടേക്ക്ഔട്ട് ബാഗിൽ വെച്ച് മോതിരം എനിക്ക് തന്നു. അത് മധുരം ആണെന്ന് പറഞ്ഞു.-ഹുമ പറയുന്നു.