കനത്തമഴയും വെള്ളവും; നെടുമ്പാശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

0

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തി വെച്ചു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയതാണ് നിയന്ത്രണത്തിന് കാരണം. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വിമാനങ്ങള്‍ ഇറക്കുന്നത് നിറുത്തി വെച്ചതായി സിയാല്‍ അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.റണ്‍വേ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറിയിട്ടുണ്ട്. വിമാനത്താവള അധികൃതര്‍ രാവിലെ ആറ് മണിയോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരും

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.