നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി

0

നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണൻ വേണു വിവാഹിതനായി. ചെമ്പഴന്തി വിഷ്ണുവിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകൾ വൃന്ദ പി. നായരാണ് വധു.

തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ടി.ആർ. സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണൻ ഗോപാൽ എന്നിവരാണ് മക്കൾ.